Jun 1, 2022

കാരശ്ശേരി പഞ്ചായത്ത് പ്രവേശനോത്സവം


മുക്കം: വിദ്യാലയങ്ങൾ വീണ്ടുമൊരു പൂർണ അധ്യയന വർഷത്തിലേക്ക് ചുവട് വച്ച് നാടെങ്ങും സ്‌കൂൾ പ്രവേശനോത്സവം ആഘോഷമായി നടന്നു. സ്‌കൂളുകൾ വീണ്ടും പഴയ അന്തരീക്ഷത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സന്തോഷങ്ങളും ആഹ്ലാദാരവങ്ങളുമായാണ് എല്ലാവരും
ഇന്ന് സ്‌കൂളുകളിൽ എത്തിയത്. ഇതോടെ ക്ലാസ് മുറികളും സ്‌കൂൾ പരിസരവും വീണ്ടും ഉണർന്നു.
 കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പ്രവേശനോത്സവം കക്കാട് ഗവ. എൽ.പി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഗ്രാമപഞ്ചായത്തിന്റെ കുടയും അവർ വിതരണം ചെയ്തു.
 
വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സൗദ ടീച്ചർ ആശംസകൾ നേർന്നു. അക്കാദമിക് മാസ്റ്റർ പ്ലാൻ സ്‌കൂൾ എച്ച്.എം ജാനിസ് ജോസഫ് അവതരിപ്പിച്ചു. സ്‌കൂൾ കുട്ടികൾക്കുള്ള ഗിഫ്റ്റ് വിതരണം എസ്.എം.സി ചെയർമാൻ കെ.സി റിയാസ്, രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജി എന്നിവർ വിതരണം ചെയ്തു.
 
പ്രവാസികൾ സ്വരൂപിച്ച ഫണ്ട് വിഹിതം ചടങ്ങിൽ കക്കാട് പ്രവാസി കൂട്ടായ്മയുടെ കേന്ദ്ര കമ്മിറ്റി രക്ഷാധികാരി സി.കെ ഷരീഫ് സ്‌കൂൾ വികസന സമിതി കൺവീനർ ടി ഉമ്മറിനെ ഏൽപ്പിച്ചു. മാധ്യമം വെളിച്ചം പതിപ്പിന്റെ പ്രകാശനം ടി അഹമ്മദ് മാസ്റ്റർ നിർവ്വഹിച്ചു. ബി.ആർ.സിയിലെ അഷ്‌റ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.സി അഷ്‌റഫ് സ്വാഗതവും ഫിറോസ് മാസ്റ്റർ നന്ദിയും പറഞ്ഞു.
 ബി.ആർ.സി പ്രതിനിധികളായ  അഷ്‌റ സി.കെ, പി ലിജു, പി.ടി.എ വൈസ് പ്രസിഡന്റുമാരായ ലുഖ്മാൻ കോടിച്ചലത്ത്, മുനീർ പാറമ്മൽ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് എടത്തിൽ, സലാം കോടിച്ചലത്ത്, നിസാർ മാളിയേക്കൽ. ആഷിഖ് മണ്ണിൽ, പി.ടി.എ മുൻ പ്രസിഡന്റുമാരായ ശിഹാബ് പുന്നമണ്ണ്, അബ്ദുഷുക്കൂർ മുട്ടാത്ത്, അബ്ദുറഷീദ് മഞ്ചറ, എം.പി.ടി.എ ചെയർപേഴ്‌സൺ കമറുന്നിസ എം, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ജി ഷംസു മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ഷഹനാസ് ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.👆🏻

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only