കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെട്ട 2022- 23 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വാർഷിക പദ്ധതിയുടെ രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി MLA ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തുകൾക്ക് ലഭിക്കുന്ന ഫണ്ടും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഫണ്ടും ഉപയോഗിച്ച് മലയോര മേഖലക്ക് വികസനം ഉണ്ടാകുന്ന പദ്ധതി കൾ ആയിരിക്കണം മുൻതൂക്കം നൽകേണ്ടത്. സമയബന്ധിതമായി ജനോപകാരപ്രദമായ രീതിയിൽ നടപ്പിലാക്കുവാൻ ജനകീയ പങ്കാളിത്തവും മേൽനോട്ടവും അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ബാബു കളത്തൂർ ജില്ലാ പഞ്ചായത്ത് അംഗം. ബോസ് ജേകബ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജെറീന റോയ്, റോസ്ലി ജോസ് , രവീന്ദ്രൻ വി. മെമ്പർമാർ ആയ, ബോബി ഷിബു, എൽസമ്മ ജോർജ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വളിപ്ലക്കൽ, ജോസ് തോമസ്, മോളി തോമസ്, ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു.
2021-22 സാമ്പത്തികവർഷത്തെ പദ്ധതി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് 14 വിഷയ ഗ്രൂപ്പുകളായി തിരിഞ്ഞ് പദ്ധതി നിർദേശങ്ങളുടെ അന്തിമ രൂപരേഖ തയ്യാറാക്കി അവതരിപ്പിച്ചു.
കൃഷിക്കും ടൂറിസത്തിനും ചെറുകിട സംരംഭങ്ങൾക്കും മുഖ്യ പരിഗണന നൽകി അടിസ്ഥാനസൗകര്യ വികസനത്തിനും നികുതി വർധനവിനും വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയുള്ള പദ്ധതി നിർദ്ദേശങ്ങൾ അംഗീകരിച്ചു , കൃഷിയിടത്തിനു ചുറ്റും ഉള്ള സൗരോർജ വേലി സ്ഥാപിക്കൽ, , ഗ്രാമ പഞ്ചായത്തിൻറെ ആസ്തി രജിസ്റ്റർ കാലികമാക്കൽ , മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നഴ്സറി, കൃഷിക്കാർ ഉൽപാദിപ്പിക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ആഴ്ചചന്തയുടെ നിർമ്മാണം, ഫാമടുറിസം,കൂടരഞ്ഞി ആസ്ഥാനമായി സ്പോർട്സ് വില്ലജ്, എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
വികസന സെമിനാറിൽ പങ്കെടുത്ത 150 പേർക്ക് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി നേഴ്സറിയിൽ ഉൽപാദിപ്പിച്ച മുന്തിയ ഇനം തൈകൾ ഉപഹാരമായി നൽകി.അസിസ്റ്റന്റ് സെക്രട്ടറി അജിത് നന്ദി രേഖപെടുത്തി.
Post a Comment