പത്തനംതിട്ട: ഭാര്യ മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര, വെളിയം സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. പന്തളം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. ഭാര്യാവീട്ടിൽ വെച്ചാണ് സംഭവം. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് ഇയാൾ ഭാര്യാമാതാവിനെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് അവർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്
Post a Comment