Jun 17, 2022

നാളത്തെ മലയോര ഹർത്താൽ UDF-ൽ ഭിന്നത.തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ പഞ്ചായത്തുകളിൽ ഹർത്താൽ നടത്തില്ല


കൂടരഞ്ഞി: വന്യ ജീവി സങ്കേതത്തോടു ചേർന്ന ഒരു കിലോമീറ്റർ ആകാശദൂരം ബഫർ സോണയി പ്രഖ്യാപിച്ച സുപ്രിം കോടതി വിധിക്കെതിരെയും, വിഷയത്തിൽ കേരളാ സർക്കാർ സ്വീകരിച്ച നിലപാടിന് എതിരെയും UDF ജില്ലാ നേതൃത്വം ആഹ്വാനം ചെയ്ത മലയോര ഹർത്താലിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് പ്രാദേശിക നേതൃത്വങ്ങൾ.

കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കട്ടിപ്പാറ പഞ്ചായത്തുകളിൽ ഹർത്താൽ നടത്തില്ലെന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചിട്ടുണ്ട്.

നരിപ്പറ്റ, വാണിമേൽ, കൂരാച്ചുണ്ട്, പനങ്ങാട്, കാവിലുംപാറ, ചക്കിട്ടപ്പാറ, മരുതോങ്കര എന്നീ പഞ്ചായത്തുകൾ മാത്രമാണ് ഹർത്താൽ ഉണ്ടാവാൻ സാധ്യതയുള്ള പഞ്ചായത്തുകൾ, ഇതിൽ പനങ്ങാട് പഞ്ചായത്തിൽ പൂർണമായും ഹർത്താൽ ഉണ്ടായിരിക്കില്ല എന്ന വിവരവും പുറത്ത് വരുന്നുണ്ട്.

ഇതോടെ ഹർത്താൽ സംബന്ധിച്ച് UDF ന് ഉള്ളിലെ ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only