മുക്കം: ലോക പരിസ്ഥിതി ദിനം കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. കാരശ്ശേരി പൊയിലിൽ അബ്ദുവിൻ്റെ നേഴ്സറിയിൽ ഗ്രാമ പഞ്ചായത്തിന്റേയും തൊഴിലുറപ്പ് ജീവനക്കാരുടെയും വ്യാപാരികളുടേയും കർഷകരുടേയും നേതൃത്വത്തിൽ പങ്കെടുത്തവർക്ക് ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും വിതരണം ചെയ്തു.
ഫലവൃക്ഷത്തൈ നട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത വി പി ഉദ്ഘാടനം ചെയ്തു. പ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ജമീല വി.പി, ഗ്രാമ പഞ്ചായത്തംഗങ്ങളായ റുഖിയ റഹീം, കുഞ്ഞാലി മമ്പാട്ട്, ഷാഹിന ടീച്ചർ, കൃഷി ഓഫീസർ രേണുക കൊല്ലേരി, ഹരികുമാർ, അബ്ദു പൊയിലിൽ എന്നിവർ അർപ്പിച്ചു സംസാരിച്ചു.
ചിത്രം :കാരശ്ശേരി ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിനം പ്രസിഡണ്ട് വി.പി. സമിതതൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.
Post a Comment