Jun 5, 2022

പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ് വാങ്ങിയ മിടുക്കി; നാവായിക്കുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ


നാവായിക്കുളം : നാവായിക്കുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം വെട്ടിയറ ചിറവിള പുത്തൻ വീട്ടിൽ പരേതനായ ജയമോഹന്റെയും ശ്രീജയുടെയും മകൾ ജീവ മോഹൻ(16) ആണ് മരണപ്പെട്ടത്.മടവൂർ എൻഎസ്എസ് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു ജീവ. ഇന്ന് രാവിലെ 11നും 12നും മദ്ധ്യേ ആണ് സംഭവം. ജീവയുടെ അമ്മ ശ്രീജ സബ് രജിസ്ട്രാർ ഓഫിസിലെ ജീവനക്കാരിയാണ്. ശ്രീജ ജോലിക്ക് പോയ സമയത്താണ് സംഭവം. ജീവയുടെ സഹോദരൻ രണ്ടാം ക്ലാസ് വിദ്യാർത്ഥി ട്യൂഷന് പോയിരുന്നു. വീട്ടിൽ പ്രായമായ അമ്മാവനും അമ്മായിയുമാണ് ഉണ്ടായിരുന്നത്. രണ്ടാം ക്ലാസിൽ പഠിക്കുന്ന ജീവയുടെ സഹോദരൻ ട്യൂഷൻ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ജീവയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പഠിത്തത്തിൽ മിടുക്കിയായിരുന്ന കുട്ടിക്ക് പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഉണ്ടായിരുന്നു. എന്നാൽ മൊബൈൽ ഫോണിന് അഡിക്റ്റ് ആവുകയും പഠിത്തത്തിൽ വളരെ പുറകിലേക്ക് പോകുകയും ചെയ്തുവെന്നും അത്തരം ഒരു മാനസിക സംഘർഷവും വിഷമവുമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only