കോഴിക്കോട് നഗരത്തിന്‍റെ പതിറ്റാണ്ടുകളായുള്ള സ്വപ്നമായിരുന്നു അരീക്കാട് - മീഞ്ചന്ത - വട്ടക്കിണര്‍ മേല്‍പാലം. ദേശീയപാതയില്‍ മലബാറില്‍ തന്നെ ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍പ്പെട്ടവയാണ് അരീക്കാട്, മീഞ്ചന്ത, വട്ടക്കിണര്‍ എന്നീ ജംഗ്ഷനുകള്‍.
ഇവിടെയൊരു മേല്‍പാലം വന്നാല്‍ കോഴിക്കോട് നഗരം നേരിടുന്ന ഗതാഗതക്കുരുക്കിന് വലിയൊരു ആശ്വാസമാകും.
ജനങ്ങളുടെ ചിരകാലസ്വപ്നം പൂവണിയുകയാണ്. അരീക്കാട് - മീഞ്ചന്ത - വട്ടക്കിണര്‍ മേല്‍പാലത്തിന് ധനകാര്യ വകുപ്പ് ഭരണാനുമതി നല്‍കിയിരിക്കുന്നു. 170.42 കോടി രൂപ വിനിയോഗിച്ച് ഒന്നര കിലോമീറ്ററിലാണ് മേല്‍പാലം പണിയുന്നത്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ ആധുനിക നിലവാരത്തില്‍ നാല് വരിപ്പാതയായാണ് പാലം വിഭാവന ചെയ്തിട്ടുള്ളത്.
2021 ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്ന സമയത്ത് ജനങ്ങളാകെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട പ്രധാന പ്രശ്നമായിരുന്നു ഈ പ്രദേശത്തെ ഗതാഗതക്കുരുക്ക്.
ജനങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനെ സഹായിച്ച ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍, ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ എന്‍ ബാലഗോപാല്‍ എന്നിവരോട് ഹൃദയംനിറഞ്ഞ നന്ദി..
Post a Comment