കോടഞ്ചേരി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി ഉമ്മ തോമസിന് വോട്ട് നൽകി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ഐക്യ ജനാധിപത്യ മുന്നണി മണ്ഡലം കമ്മിറ്റി കോടഞ്ചേരി ടൗണിൽ ആഹ്ലാദ പ്രകടനവും പൊതുസമ്മേളനവും നടത്തി. ആഹ്ലാദ പ്രകടനം പൊതുസമ്മേളനവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു . യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല, കെഎം ബഷീർ, ജോർജ് എം തോമസ് മച്ചു കുഴി, ലിസ്സി ചാക്കോ, അബൂബക്കർ മൗലവി, വിൻസൻറ് വടക്കേ മുറിയിൽ, പി വി രഘുലാൽ, ജോബി ജോസഫ്,ആനി ജോൺ, അന്നക്കുട്ടി ദേവസ്യ, ജോസ് പെരുമ്പള്ളി, സിബി ചിരണ്ടയത്ത്, റിയാനസ്സ് സുബൈർ, ഫ്രാൻസിസ് ചാലിൽ,ചിന്നാ ശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ, ബിജു ഒത്തിക്കൽ, ലൈജു അരീപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
Post a Comment