മുക്കം:നഗരസഭയുടെ പരിധിയിൽ ഉള്ള മുക്കം ഹെൽത്ത് സെൻ്ററിൻ്റെ മതിലിനോട് ചേർന്നുള്ള 100 വർഷത്തിലധികം പഴക്കമുള്ള ഞെട്ടാവൽ എന്ന ഔഷധ വൃക്ഷം അധികൃതരുടെ ഒത്താശയോടെ സ്വകാര്യ വ്യക്തികൾ അനധികൃതമായി മുറിച്ച് മാറ്റിയതായി പരാതി
ഹോസ്പിറ്റൽ വികസനവുമായി ബന്ധപ്പെട്ട് മുറിച്ചുമാറ്റാൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അനുമതിനൽകിയ മരങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ മുറിച്ചുമാറ്റിയ മരം ഉൾപ്പെട്ടിട്ടില്ല എന്നും നഗരസഭാ ഭരണ സമിതിയുടെ ഒത്താശയില്ലാതെ ഇത്രയും വലിയ മരം അനധികൃതമായി മുറിച്ച് മാറ്റുക സാധ്യമല്ലായെന്നും മുക്കം മണ്ഡലം യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
വൻമരം മുറിക്കണമെങ്കിൽ ഡിസ്ട്രിക് ട്രീ കമ്മറ്റിയുടെയും ഫോറസ്റ്റ് ഡിപ്പാർട്ട് മെൻ്റിൻ്റെയും അനുവാദം വേണം എന്നിരിക്കെയാണ്ഈ നഗ്നമായ നിയമ ലംഘനം മുക്കത്തിൻ്റെ മണ്ണിൽ നടന്നിരിക്കുന്നതെന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള മരം അനുമതിയില്ലാതെ മുറിച്ച് മാറ്റിയത് മുക്കത്തിൻ്റെ മണ്ണിൽ അനുവദിച്ച് നൽകാൻ സാധിക്കുകയില്ല എന്നും പോലീസിനും,ജില്ലാ കളക്ടർക്കും,വനംവകുപ്പിനും പരാതി നൽകാനുമാണ് യൂത്ത് കോൺഗ്രസ് തീരുമാനമെന്നും യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷാദ് നീലേശ്വരം,വൈസ് പ്രസിഡന്റ് ജലീൽ മുക്കം,ആദർശ് മണാശ്ശേരി,സുഭാഷ് മണാശ്ശേരി, മുന്ദിർ, എന്നിവർ വ്യക്തമാക്കി.
Post a Comment