Jun 24, 2022

റെഡ് റോസ് പ്രദർശിപ്പിക്കുന്നു


മുക്കം:സലാം കാരശ്ശേരി ഫിലിം സൊസൈറ്റി ഒരു കൊച്ചു സിനിമ പ്രദർശിപ്പിക്കുന്നു.  പതിവില്ലാതെ  എന്തുകൊണ്ട് കൊച്ചു സിനിമ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ - ഇത്  ജീവിതമാണ്.
ദൈർഘ്യം കുറവെങ്കിലും  ഈ 40 മിനുട്ട് സിനിമ വീട്ടകങ്ങളിലെ കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ ലിംഗപദവിയിലെ അഗാധ അന്തരങ്ങൾ കാണിച്ചു തരുന്നു. 

അറ്റകുറ്റപ്പണിക്കായി അടുക്കളയിൽ നിന്നും മാറ്റി വെക്കപ്പെട്ട യന്ത്രം ! കിടപ്പറയിൽ കാണാതായ ശരീരം !! മാതാപിതാക്കളുടേയും മക്കളുടേയും ഹോം നേഴ്സ് !!!  - കൊറോണ വൈറസ് സമ്മാനിച്ച രണ്ടാഴ്ചക്കാലത്തെ ഇടവേളയിൽ ശ്യാമ സ്വയം തിരിച്ചറിയുന്നതിങ്ങനെയാണ്.
ആണധികാര 
വീട്ടകങ്ങളിലെ പെൺ വ്യഥ ലളിത മനോഹരമായി, ശക്തമായി അവതരിപ്പിച്ചിരിക്കുന്നു
 ഷബീനാ സുനിൽ എന്ന തുടക്കക്കാരി .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only