വായനദിനത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ട് നിൽക്കുന്ന വായനോത്സവത്തിന് കാരശ്ശേരി എച്ച്. എൻ.സി.കെ.എം.എ യു.പി സ്കൂളിൽ തുടക്കമായി. പുസ്തക ചർച്ച, രചനാ മത്സരങ്ങൾ , ലൈബ്രറി ഉദ്ഘാടനം , പുസ്തക പരിചയം, പതിപ്പ് നിർമ്മാണം, വായന മത്സരം, ജനകീയ രചനോത്സവം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ലൈബ്രറി പുസ്തകം വിതരണം ചെയ്ത് കൊണ്ട് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിജിത സുരേഷ് ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് ടി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. നാളെ പുസ്തക ചർച്ച നടക്കും. വരും ദിവസങ്ങളിലായി രക്ഷിതാക്കൾക്കുള്ള കഥാ രചനാ ശിൽപശാല, പുസ്തക റിവ്യു എന്നിവയും സംഘടിപ്പിക്കും. കുട്ടികളോടൊപ്പം രക്ഷിതാക്കളെയും വായനയുടെ ലോകത്തേക്ക് എത്തിക്കുന്നതിനാണ് വിവിധ കർമപദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ്, ബിന്ധു. സി, പി.രജീഷ്, ഷാഹിർ പി.യു, മുഹമ്മദ് താഹ, ഷാൻ മാലിക്, നുഹ ഫാത്തിമ, ഹസ്ന ഫാത്തിമ, ആത്മ ജിത , ഷഫ്ന കെ.ടി തുടങ്ങിയവർ സംസാരിച്ചു
Post a Comment