Jun 28, 2022

ഒരാഴ്ചക്കാലം നീണ്ട് നിന്ന വായനോത്സവത്തിന് സമാപനം


കാരശ്ശേരി : വായന വാരത്തോടനുബന്ധിച്ച് കാരശ്ശേരി എച്ച്.എൻ.സി. കെ.എം.എയുപി സ്കൂളിൽ നടന്നു വന്ന വായനോത്സവത്തിന് സമാപനം. കുട്ടികളുടെ വായന ഗൗരവമുള്ളതാക്കുന്നതിനും എഴുത്തിന്റെ ബാലപാഠങ്ങൾ എഴുത്തുകാരിൽ നിന്ന് നേരിട്ട് അനുഭവിച്ചറിയുന്നതിനും വ്യത്യസ്ത പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. ക്ലാസ് ലൈബ്രറികളുടെ ശാക്തീകരണം, പുസ്തക ചർച്ച, പുസ്തക റിവ്യൂ, ചുമർ പത്രങ്ങൾ തയാറാക്കൽ, വായന മത്സരം, മാഗസിൻ നിർമ്മാണം എന്നീ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. 

കോവിഡ് കാലത്തെ അടച്ചിടൽ മൂലം കുട്ടികൾക്ക് നഷ്ടപ്പെട്ട ഭാഷാശേഷി വീണ്ടെടുക്കുന്നതിന് ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.

വായനോത്സവത്തിന്റെ സമാപനോദ്ഘാടനം വാർഡ് മെമ്പർ റുഖിയ റഹീം നിർവഹിച്ചു. 

പി ടി എ പ്രസിഡണ്ട് ടി. മധുസൂദനൻ , ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ്, എൻ.എ.അബ്ദുസ്സലാം, വി.എൻ . നൗഷാദ്, ആത്മജിത സി.കെ, ഷഫ്ന . കെ.ടി സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only