തിരുവമ്പാടി കൂടരഞ്ഞി റോഡിലെ കോളേജ് ജംഗ്ഷൻ സമീപത്തായുള്ള ട്രാൻസ്ഫോമറിൽ നിന്നും ഫ്യൂസ് ഊരിമാറ്റി സാമൂഹ്യവിരുദ്ധർ തൊട്ടടുത്തുള്ള പറമ്പിലേക്ക് എറിഞ്ഞത്.
ഇതോടെ ഇന്നലെ രാത്രി 8.45 മുതൽ അമേരിക്കൻ കോളനിയും പരിസര പ്രദേശവും ഇരുട്ടിലായി.
ഉടൻ കെഎസ്ഇബിയിൽ വിവരമറിയിക്കുകയും കെഎസ്ഇബി ജീവനക്കാരും പരിസരവാസികളും ഫ്യൂസ് തെരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
തുടർന്ന് രാവിലെ ജീവനക്കാർ ലൈൻ പട്രോളിങ് നടത്തുകയും ട്രാൻസ്ഫോർമറിനടുത്തുള്ള കാടുപിടിച്ചുകിടക്കുന്ന പറമ്പിൽ നിന്നും ഫ്യൂസുകൾ കണ്ടെത്തി ട്രാൻസ്ഫോർമർ ചാർജ് ചെയ്തു
Post a Comment