Jun 15, 2022

പ്ലസ് വണ്‍ വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ മരിച്ച നിലയിൽ


പ്ലസ് വണ്‍ വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍. രാത്രി ഉറങ്ങാന്‍ കിടന്ന കാളികാവ് പള്ളിശ്ശേരി കരുമാരോട്ട് വീട്ടില്‍ മുനീറിൻ്റെ മകള്‍ അന്‍ഷിദ(16) ആണ് ജീവനൊടുക്കിയത്. വാണിയമ്പലം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. രാവിലെയാണ് വീട്ടുകാര്‍ അന്‍ഷിതയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വീട്ടുകാരുടെയും നാട്ടുകാരുടെയും വിശദമായ മൊഴിയെടുക്കാനൊരുങ്ങുകയാണ് പൊലീസ്.

കുട്ടിക്ക് മാനസികമായ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടായിരുന്നോ എന്നും കഴിഞ്ഞ ദിവസങ്ങളില്‍ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ പ്രകടമായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടെ പഠിക്കുന്ന അടുത്ത സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയേക്കും.

പരേതനായ സീനത്ത് മാതാവ്. സഹോദരി ഷാനിത കാളികാവ് എസ്.ഐ ടി പി മുസ്തഫ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി പള്ളിശ്ശേരി ജുമാമസ്ജിദില്‍ ഖബറടക്കി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only