കാർബൺ വാതകങ്ങളിൽ നിന്ന് രക്ഷനേടാൻ ഒരു ദിവസം വാഹനങ്ങൾ ഉപേക്ഷിച്ച് പുക രഹിത യാത്ര വിളംബരം ചെയ്ത് വിദ്യാർത്ഥികളുടെ സൈക്ലത്തോൺ നടത്തി. ഇതോടെ മൂന്ന് ദിവസമായി നടന്നു വരുന്ന പരിസ്ഥിതി ദിന ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് സമാപനമായി.
കാരശ്ശേരി എച്ച്.എൻ.സി.കെ. എം എ യു പി സ്കൂൾ പി ടി എ യുടെയും പരിസ്ഥിതി ക്ലബിന്റെയും ആഭിമുഖ്യത്തിലാണ് സൈക്ലത്തോൺ സംഘടിപ്പിച്ചത്.
ബോധവൽക്കരണത്തിന്റെ ഭാഗമായി നാട്ടുകാരുടെയും രക്ഷിതാക്കളുടെയും മാരത്തൺ , മരം നടൽ, മരത്തെ പരിപാലിക്കൽ , ഫോട്ടോ ചലഞ്ച് എന്നിവയും സംഘടിപ്പിച്ചു.
ചോണാട്നിന്നും ആരംഭിച്ച സൈക്ലത്തോൺ വാർഡ് അംഗം സത്യൻ മുണ്ടയിൽ ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡണ്ട് ആരിഫ സത്താർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ കെ. അബ്ദുറസാഖ്, സാഹിർ .കെ, ഷമീം യു.കെ., മുഹമ്മദ് താഹ, ആത്മ ജിത , ഷഫ്ന, മുബീന. ഇ സംസാരിച്ചു.
Post a Comment