വടകരയിൽ ആറ് കിലോഗ്രാം കഞ്ചാവുമായി താമരശ്ശേരി സ്വദേശി പിടിയിൽ, താമരശ്ശേരിയിലെ എളോത്ത്കണ്ടി മിച്ചഭൂമിയിൽ താമസിച്ചിരുന്ന ഐക്കലാടത്ത് ഫഹദിനെയാണ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഇ ടി ഷിജുവും പാർട്ടിയും വാഹന പരിശോധന നടത്തുന്നതിനിടയിൽ കഞ്ചാവുമായി പിടികൂടിയത്
അഴിയൂർ ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ സ്വകാര്യ ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
കാസർകോഡ് നിന്ന് താമരശ്ശേരിയിലേക്ക് കടത്താനായിരുന്നു ശ്രമം. കാസർകോഡ് നിന്ന് കണ്ണൂരിൽ എത്തിയ ശേഷം ഇയാൾ കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു. അഴിയൂർ ചെക്ക് പോസ്റ്റിൽ ഇയാൾ സഞ്ചരിച്ച സ്വകാര്യ ബസിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. ഫഹദ് മുമ്പ് എൻ ഡി പി എസ് കേസിൽ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങിയതാണ്.

പ്രതിയെ മറ്റുള്ളവർ സഹായിച്ചിട്ടുണ്ടോ എന്ന് എക്സൈസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് കിലോഗ്രാം കഞ്ചാവ് വടകര എക്സൈസ് പിടികൂടിയിരുന്നു.
പ്രിവന്റീവ് ഓഫീസർ സഹദേവൻ ടി കെ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ജയരാജ് സിവിൽ എക്സൈസ് ഓഫീസർ അജിത്, അർജുൻ വൈശാഖ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
Post a Comment