Jun 20, 2022

ബഫർ സോണിൽ പ്രതിക്ഷേധം ഇരമ്പുന്നു: യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു.


തിരുവമ്പാടി:കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നിലപാടുകളിലും സംരക്ഷിത വനഭൂമിയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോണായി പ്രഖ്യാപിക്കാനുള്ള സൂപ്രിം കോടതി വിധിക്കെതിരെ   മൗനം തുടരുന്ന സംസ്ഥാന സർക്കാർ നടപടിയിലും പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ തിരുവമ്പാടി കോഴിക്കോട് റോഡ് ഉപരോധിച്ചു.

ഡി.സി.സി സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്യ്തു.

സുപ്രിം കോടതി വിധിയെ തുടർന്ന് നിലവിൽ വന്ന ബഫർ സോൺ നിയന്ത്രണങ്ങൾ മലയോര കർഷകരേ പ്രതികൂലമായി ബാധിക്കുമെന്നും ഇത് മറികടക്കാൻ അടിയന്തര നിയമ നിർമാണം നടത്താൻ സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡൻ്റ് സഹീർ എരഞ്ഞോണ അധ്യക്ഷനായി

ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.

അഡ്വ:സൂഫീയാൻ ചെറുവാടി, സണ്ണി കാപ്പാട്ടുമല, അബ്ദു, മുഹമ്മദ് വട്ടപ്പറമ്പൻ, ജംഷിദ് ഒളകര,ലൈജു അരിപ്പറമ്പിൽ,നിഷാദ് വീച്ചി,സജീഷ്,സന്ദീപ് വാഴക്കടൻ,സവിജേഷ് മണാശ്ശേരി, അർജുൻ ബോസ്, ലിബിൻ, ജിജു കള്ളിപ്പാറ, ജിൻ്റോ പുഞ്ചത്തറപ്പേൽ എന്നിവർ പ്രസംഗിച്ചു.

മണ്ഡലം പ്രസിഡൻ്റുമാരായ അജ്മൽ തിരുവമ്പാടി, ജോർജ്കുട്ടി കക്കാടംപൊയിൽ, നിഷാദ് മുക്കം,ആൽവിൻ കോടഞ്ചേരി,ഷാനീബ് ചോണാട് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only