Jun 20, 2022

വെള്ളമുണ്ടയിൽ പതിനൊന്ന് വയസ്സുക്കാരിക്ക്നേരെ ലൈംഗിക അതിക്രമമം, പുളിഞ്ഞാല്‍ സ്വദേശി പിടിയൽ


വെള്ളമുണ്ട: പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട പുളിഞ്ഞാല്‍ നമ്പന്‍ വീട്ടില്‍ മുഹമ്മദ് യാസീന്‍ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. കുട്ടി ഇക്കാര്യം അധ്യാപികയോട് പറഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയുകയും തുടര്‍ന്ന് കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും, പോക്‌സോ നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only