കോടഞ്ചേരി: സി പി ഐ എം കോടഞ്ചേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ. കേരള മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ മെമ്പറുമായ പിണറായി വിജയനെ വിമാനത്തിൽ വെച്ചു അപായപ്പെടുത്താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി കോൺഗ്രസിൻ്റെയും, ബിജെപിയുടേയും വലതുപക്ഷ മാധ്യമങ്ങളുടേയും അജണ്ടയുടെ ഭാഗമായി കേരളത്തിലെ എൽ ഡി എഫ് ഗവർമെൻ്റിനെ അസ്തിരപ്പെടുത്തുന്നതിനു ഗൂഢാലോചനയാണ് നടക്കുന്നത് കേരളത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന കോൺഗ്രസ്സ് സമീപനം പ്രതിഷേധാർഹമാണ് പ്രതിഷേധ പ്രകടനം
സിപിഐഎം കോടഞ്ചേരി ലോക്കൽ സെക്രട്ടറി ഷിജി ആൻ്റണി ഉദ്ഘാടനം ചെയ്തു. പി ജി സാബു, പി ജെ ഷിബു, കെഎം ജോസഫ് മാസ്റ്റർ, എ എം ഫൈസൽ എന്നിവർ പ്രസംഗിച്ചു.
Post a Comment