കോടഞ്ചേരി : കോടഞ്ചേരി ടൗണിൽ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ സ്ത്രീകളും സാധാരണക്കാരുമായ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസിനെ സാക്ഷിനിർത്തി കോടഞ്ചേരി ടൗണിൽ കയ്യേറ്റ ശ്രമം നടത്തിയ സി.പി. ഐ.എം നടപടിയിൽ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
കോടഞ്ചേരി വില്ലേജ് ഓഫീസിലേക്ക് ശാന്തിനഗറിലെ തോട്ടഭൂമിയുമായി ബന്ധപ്പെട്ട പ്രകടനത്തിലാണ് പ്രകോപനവുമില്ലാതെ കോൺഗ്രസ് പ്രകടനത്തിനുനേരെ സി.പി.എം പ്രവർത്തകർ കൈയ്യേറ്റത്തിനു മുതിരുകയായിരുന്നു എന്ന്ന്ന് യോഗം ആരോപിച്ചു. സി.പി. ഐ.എം പ്രവർത്തകർക്കെതിരെ പോലീസ് നിയമ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട്മലയിൽ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, വിൻസൻറ് വടക്കേമുറിയിൽ, റോയി കുന്നപ്പള്ളി, ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, ആനി ജോൺ, ആൻ്റണി നീർവേലിൽ, അന്നക്കുട്ടി ദേവസ്യ, ഫ്രാൻസിസ് ചാലിൽ, വാസുദേവൻ ഞാറ്റുകാലായിൽ, ചിന്ന അശോകൻ,തമ്പി പറകണ്ടത്തിൽ, സേവ്യർ കുന്നത്തേട്ട് എന്നിവർ പ്രസംഗിച്ചു
Post a Comment