മുക്കം: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐ യുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നോർത്ത് കാരശ്ശേരിയിൽ നിന്നും പ്രകടനമായി വന്ന് മുക്കം അഭിലാഷ് ജംങ്ഷനിൽ സംസ്ഥാന പാത ഉപരോധിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ മുൻമന്ത്രി എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുക്കം ബ്ലോക്ക് പ്രസിഡണ്ട് എം.ടി.അഷ്റഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ, കാരശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി. സ്മിത, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, മണ്ഡലം പ്രസിഡന്റ് മാരായ വി.എൻ. ജംനാസ് , മുഹമ്മദ് വട്ടപ്പറമ്പൻ, യൂത്ത് കോൺ. പ്രസി.സഹീർ എരഞ്ഞോണ, സൂഫിയാൻ ചെറുവാടി, മുഹമ്മദ് ദിശാൽ , സത്യൻ മുണ്ടയിൽ, കെ.പി. വദൂദ് റഹ്മാൻ , ജംഷിദ് ഒളകര, അഷ്റഫ് തച്ചാറമ്പത്ത്, നജീബ് കൽപ്പൂര്, എ.പ്രേമദാസൻ, നിഷാദ് നീലേശ്വരം , സി.വി. ഗഫൂർ , ഇ.പി.ഉണ്ണിക്കൃഷ്ണൻ, പി.വി.സുരേന്ദ്രലാൽ, തുടങ്ങിയവർ സംസാരിച്ചു. ജലീൽ മുക്കം,
നിഷാദ് വീച്ചി, തനു ദേവ് കൂടാം പൊയിൽ, മുന്ദിർ ചേന്ദമംഗല്ലൂർ, അജ്മൽ തിരുവമ്പാടി, സുരേഷ് തിരുവമ്പാടി , സാദിഖ് കുറ്റിപ്പറമ്പ്, മുസീർ കൽപ്പൂരം, ശ്യാം തൊണ്ണത്ത് , സുഭാഷ് മണാശേരി, ആദർശ് മണാശേരി, സന്ദീപ് വാഴക്കാടൻ, ബൈജു മണാശ്ശേരി, ലിനീഷ് മണാശ്ശേരി,ശ്രീജു മഠത്തിൽ, വാസ്കോ പ്രശോഭ്, ജംഷീർ മണാശ്ശേരി, രാമദാസൻ, അനന്തു മാധവൻ എന്നിവർ നേതൃത്വം നൽകി.
Post a Comment