Jun 24, 2022

സ്കൂൾവിക്കി'പുരസ്കാരം: ജില്ലയിൽ ഒന്നാമത് ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്.എസ്


കൂടരഞ്ഞി : 
പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള പുരസ്കാരങ്ങളിൽ ജില്ലാ തലത്തിൽ കൂമ്പാറയിലെ ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്തെത്തി. നൊച്ചാട് എച്ച്.എസ്.എസ്., കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്. ഓർക്കാട്ടേരി എന്നീ സ്കൂളുകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.


15,000 സ്കൂളുകളെ കോർത്തിണക്കി വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരമായ 'സ്കൂൾ വിക്കി' സജ്ജമാക്കിയിട്ടുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് അവാർഡുകൾ ഏർപ്പെടുത്തിയത്. ജില്ലാതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതം കാഷ് അവാർഡ് ലഭിക്കും. ഇതിനു പുറമെ ട്രോഫിയും പ്രശംസാപത്രവും ഈ സ്കൂളുകൾക്ക് ലഭിക്കും.

ഇൻഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്കൂൾ മാപ്പ് തുടങ്ങിയ ഇരുപത് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ചെയർമാനായ സമിതി സംസ്ഥാനതലത്തിൽ അവാർഡുകൾ നിശ്ചയിച്ചത്. ജില്ലാതലത്തിൽ ശ്രദ്ധേയമായ താളുകൾ ഒരുക്കിയ 16വിദ്യാലയങ്ങൾക്കും കൈറ്റ് പ്രശംസാപത്രം നൽകും.

ജൂലൈ 1ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ സമ്മാനിക്കും. സ്കൂളുകളുടെ പട്ടിക www.schoolwiki.in പോർട്ടലിൽ ലഭ്യമാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only