Jun 5, 2022

ഒമാക്ക് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു


താമരശ്ശേരി: ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

താമരശ്ശേരി ടൈംവിഷൻ ഓഫീസ് പരിസരത്ത് വെച്ച് ജില്ലാ പ്രസിഡന്റ് റഊഫ് എളേറ്റിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഒമാക് കോഴിക്കോട് ജില്ലാ മുൻ പ്രസിഡന്റ് സത്താർ പുറായിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ഹബീബി, വൈസ് പ്രസിഡന്റ് ഗോകുൽ ചമൽ, ജോയിന്റ് സെക്രട്ടറി ഷമ്മാസ് കത്തറമ്മൽ, മജീദ് താമരശേരി, മുൻ രക്ഷാധികാരി സിദ്ദീഖ് പന്നൂർ, മുൻ ട്രഷറർ ജോൺസൺ ഈങ്ങാപ്പുഴ, പ്രകാശ് മുക്കം, ഇക്ബാൽ പൂക്കോട്, എന്നിവർ സംസാരിച്ചു.

റഊഫ് എളേറ്റിൽ പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അംഗങ്ങൾക്ക് വൃക്ഷത്തൈ വിതരണവും നടത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only