മുക്കം :മരങ്ങളും കാടുകളും സംരക്ഷിക്കുക അതു വഴി ആഗോള പരിസ്ഥിതി സന്തുലനവും കാലാവസ്ഥ സുസ്തിരതയും ഉറപ്പാക്കുക എന്നതാണല്ലോ ഓരോ പരിസ്ഥിതി ദിനാചരണത്തിന്റെയും ലക്ഷ്യം. അന്തരീക്ഷത്തിലെ കാർബനിന്റെ അളവ് കുറച്ചു ഓസോൻ പാളികളിൽ വിള്ളലിനു കാരണമാവുകയും, ആഗോള താപനം ഉണ്ടാക്കുകയും ചെയ്യുന്ന ഹരിതഗൃഹ വാതകങ്ങൾ പരമാവധി കുറക്കാനുള്ള ശേഷി കൈവരിക്കുകയും അതു വഴി വരാൻ പോകുന്ന മഹാ വിപത് ഒഴിവാക്കുവാനും മാനവ രാശി ഒന്നടങ്കം ജാഗരൂകരാവേണ്ടതുണ്ട്.
പ്രകൃതിയെ അനാവശ്യമായി ചൂഷണം ചെയ്യുന്നതിന്റെയും, ആഗോള താപനത്തിന്റെയും ഭാഗമായി കൊടും ചൂടും, അതിശൈത്യവും പ്രവചനങ്ങൾ തെറ്റിക്കുന്ന ഈ കാലത്തു, നിരന്തര പ്രളയങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ ഇപ്പോഴും മലകൾ ഇടിച്ചു നിരത്തുബോൾ കേവലം വൃക്ഷ തൈകൾ നാട്ടു കൈ കഴുകുക എന്നതല്ല പരിഹാരം എങ്കിലും ഇല്ലാതാകുന്ന പച്ചപ്പിനെയും ആവാസവ്യവസ്ഥയെയും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റും, പൊയിലിൽ അഗ്രോ ഫാമും സംയുക്തമായി, പരിസ്ഥിതി ദിനത്തിൽ മാത്രം വെള്ളമുണ്ടും ഷർട്ടുമണിഞ്ഞു ഫോട്ടോക്ക് പോസ് ചെയ്യാൻ വേണ്ടി ആവരുത് തൈകൾ നടൽ അത് സംരക്ഷിക്കാൻ ഉള്ള ബാധ്യത കൂടി നമുക്ക് ഉണ്ട് എന്ന സന്ദേശം നൽകി മുക്കം അലിൻ ചുവടിൽ വൃക്ഷ തൈകൾ സൗജന്യമായി വിതരണം ചെയ്തു. അനവധി ബഡ്ഡ് ചെയ്ത വ്യത്യസ്ഥ ഇനം തൈകൾ കൊണ്ടും നാട്ടുകാരുടെയും, വ്യാപാരികളുടെയും നിറസാന്നിധ്യം കൊണ്ടും പരിസ്ഥിതി ദിനം ജനകീയമാക്കിയ പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അലി അക്ബർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈ. പ്രസിഡന്റ് അബ്ദു ചാലിയാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി റഫീഖ് മാളിക, മജീദ് പൊളി, യൂത്ത് വിംഗ് പ്രസിഡന്റ് ഷിംജി വാരിയംകണ്ടി, nm ഹാഷിർ, കുന്നമംഗലം വനിതാ വിംഗ് പ്രസിഡന്റ് മഹിത എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അനീസ് ഇന്റിമേറ്റ് സ്വാഗതവും കെ. സി. അഷ്‌റഫ് നന്ദിയും രേഖപ്പെടുത്തി.
നിസാർ ബെല്ല, എം. കെ. ഫൈസൽ, mt അസ്‌ലം, ഹാരിസ് ബാബു, അഷ്‌റഫ് അലി, മൊബൈൽ വേൾഡ് അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.
Post a Comment