മുക്കം: കാരമൂല കൽപ്പൂര് പ്രീമിയർ ലീഗ് യംഗ് ചലഞ്ചേഴ്സ് എഫ്സി ചാമ്പ്യന്മാർ കഴിഞ്ഞ സീസണിലെ വിജയികളായ ബംഗളൂരു എഫ്സി യെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് യംഗ് ചലഞ്ചേഴ്സ് എഫ് സി യെ ചാമ്പ്യൻമാരായത്. ഫൈനൽ മത്സരം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് കളിക്കാരെ പരിചയപ്പെട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ ഉമ്മിണിയിൽ ശരീഫ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. നജീബ് കൽപ്പൂര് അധ്യക്ഷനായി വി എൻ ജംനാസ് മുജീബ് റഹ്മാൻ കെ പി എ കെ ഷാനവാസ് എന്നിവർ സംസാരിച്ചു .
Post a Comment