Jun 2, 2022

മുക്കം ഉപജില്ല തല പ്രവേശനോത്സം കൂമ്പാറ ഗവ. ട്രൈബൽ എൽ പി സ്കൂളിൽ ലിൻ്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യ്തു.


മുക്കം: ഉപജില്ല തല പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം  കൂമ്പാറ ഗവ. ട്രൈബൽ എൽ.പി സ്കൂളിൽ ലിന്റോ ജോസഫ് എംഎൽഎ നിർവ്വഹിച്ചു.
മുക്കം ഉപജില്ല തല പ്രവേശനോത്സം കൂമ്പാറ ഗവ. ട്രൈബൽ എൽ പി സ്കൂളിൽ ലിൻ്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യ്തു.


മുൻ എംഎൽഎ ജോർജ് എം തോമസിൻ്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച്  നിർമിച്ച മൂന്ന് ക്ലാസ് മുറികളുടെയും ഗ്രൗണ്ട് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും എംഎൽഎ നിർവ്വഹിച്ചു.


കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ആദർശ് ജോസഫ് അധ്യക്ഷനായി.


മുൻ എംഎൽഎ ജോർജ് എം തോമസ് മുഖ്യാതിഥിയായി.


എസ്.ആർ.ജി കൺവീനർ ജീവദാസ് അക്കാദമിക് മാസ്റ്റർപ്ലാൻ അവതരണം നടത്തി.


ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി തങ്കച്ചൻ,  വി.എസ് രവീന്ദ്രൻ,റോസ്‌ലി ജോസ്  ഹെലൻ ഫ്രാൻസിസ്, ബോബി ഷിബു, എൽസമ്മ ജോർജ്, ജോണി വാളിപ്പളാക്കൽ, ജോസ് തോമസ് മാവറ  ഏ.ഇ ഒ ഓംകാരനാഥൻ ബിപിസി, ശിവദാസൻ  ധന്യ  ,സ്കൂൾഹെഡ്മാസ്റ്റർ ഷാജു കെ എം.നൗഫൽ എന്നിവർ പ്രസംഗിച്ചു. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only