Jun 27, 2022

ഡോൺ ബോസ്കോ കോളേജുംലഹരിക്കെതിരെ അണിചേർന്നു


മുക്കം :മാമ്പറ്റ: സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകൾ ജീവിതത്തിൽ നിന്നും തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായി ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡോൺ ബോസ്കോ കോളേജും ഡ്രഗ് റീഹാബിറ്റേഷൻ എഞ്ചുക്കേഷൻ ഏന്റ് മെറ്ററിങ്ങും (DREAM) കാമ്പസ് ഓഫ് കാലിക്കറ്റും IQAC യും ചേർന്ന് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ഡോൺ ബോസ്കോ കോളേജ് വിദ്യാർത്ഥികളും ഡോൺ ബോസ്കോ ഐടിഐ വിദ്യാർത്ഥികളും പങ്കെടുത്ത റാലി സേക്രട്ട് ഹാർട്ട് പള്ളിയുടെ പരിസരത്ത് നിന്നും മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ ശ്രീ.ഷംസുദ്ദീൻ ഫ്ലാഗ് ഓഫ് ചെയ്തു.  

മുക്കം ബസ്സ് സ്റ്റാറ്റിൽ അവസാനിച്ച റാലിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. തുടർന്ന് നടന്ന ചടങ്ങിന് അഭിഷേക് ഇമ്മാനുവൽ (ആന്റി ഡ്രഗ് സെൽ സ്റ്റുഡൻറ് കോർഡിനേറ്റർ) സ്വാഗതം പറഞ്ഞു. റവ. ഫാ.  ജീസൻ നെല്ലുവേലിൽ (ഡയറക്ടർ, ഡോൺ ബോസ്കോ  കോളേജ്) അധ്യക്ഷത വഹിച്ച ചടങ്ങ് പി.ടി. ബാബു (ചെയർമാൻ, മുക്കം മുനുസിപ്പാലിറ്റി) ഉത്ഘാടനം ചെയ്തു. വിശിഷ്ടാതിഥിയായി കാഞ്ചന കൊറ്റങ്ങൽ (സോഷ്യൽ വർക്കർ) പങ്കെടുത്തു. അഡ്വ. ചാന്ദ്നി (ഡെപ്യൂട്ടി ചെയർപേഴ്സൻ മുക്കം) , ഷഫീഖ് അലി ടി (സിവിൽ എക്സൈസ് ഓഫീസർ, കുന്ദമംഗലം ), ശ്രീ.സത്യനാരായണൻ (എജുക്കേഷണൽ സ്റ്റാറ്റിങ് കമ്മിറ്റി ചെയർപേഴ്സൻ, മുക്കം) കെ വി വിജയൻ (വൈസ് പ്രിൻസിപ്പൽ ഡോൺ ബോസ്കോ )എന്നിവർ ആശംസകളറിയിച്ചു. റവ.ഫാ.ജോബി എം എബ്രഹാം (പ്രിൻസിപ്പാൾ, ഡോൺ ബോസ്കോ കോളേജ്) പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റവ.ഫാ. ജോബി കണിമറ്റത്തിൽ (ഡിസ്ട്രിക്ട് ഡയറക്ടർ DREM കോഴിക്കോട്) ചടങ്ങിന് നന്ദി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only