Jun 30, 2022

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ വനാതിർത്തികൾ പൂർണമായും സൗരോർജ വേലി നിർമിക്കും;ആദർശ് ജോസഫ്


കൂടരഞ്ഞി:വന്യ ജീവി ശല്യത്തിനെതിരെ വനാതിർത്തിയിൽ സോളാർ വേലി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ യോഗം പൂവാറൻ തോട് കാടോത്തിക്കുന്ന് വന സംരക്ഷണ സമിതി ഓഫീസിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്നു വാർഡ്‌ മെമ്പർ എൽസമ്മ ജോർജ്, കൃഷിഓഫീസർ മൊഹമ്മദ്‌ പി എം, ഫോറസ്ററ് ഉദ്യോഗസ്ഥർ, വന സംരക്ഷണ സമിതി ഭാരവാഹികൾ, കർഷകർ എന്നിവർ പങ്കെടുത്തു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ വനാതിർത്തികൾ പൂർണമായും സൗരോർജ വേലി നിർമിക്കും. വന്യമൃഗങ്ങളുടെ കടന്നുകയറ്റം അവസാനിപ്പിക്കാനും, മലയോര കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് സർക്കാരിന്റെയും, കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും ലക്ഷ്യം, ഇതിനായി 2023 സാമ്പത്തികവർഷവും തുക അനുവദിച്ചതായും, അവശേഷിക്കുന്ന ഭാഗങ്ങളിൽ, ഡിപ്പാർട്മെന്റ് ഫണ്ട്‌ ഉപയോഗിച്ച് ഉടൻ നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത് പ്രസിഡന്റ് പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only