Jun 13, 2022

പ്രതിഷേധ സംഗമം നടത്തി


 മുക്കം:
പ്രവാചക നിന്ദക്കും, പ്രതിഷേധിച്ച മുസ്‌ലിംകളെ വെടിവെച്ച് കൊന്ന ഭരണകൂട ഭീകരതക്കെതിരെയും
യു.പി യിൽ പ്രവാചക നിന്ദക്കെതിരെ പ്രതികരിച്ചതിന് മുസ്‌ലിം സ്റ്റുഡന്റ്‌സ് ആക്ടിവിസ്റ്റ് അഫ്രീൻ ഫാത്തിമയുടെ വീട് യോഗി പോലീസ് തകർത്തതിലും പ്രതിഷേധിച്ച് "പ്രവാചക നിന്ദ , വംശീയ ഭരണകൂടത്തിന്റെ ഇസ്ലാമോബിയയാണ്" എന്ന മുദ്രവാക്യം ഉയർത്തി എസ്.ഐ.ഒ മുക്കം ഏരിയ കമ്മിറ്റി മുക്കം ടൗണിൽ പ്രതിഷേധ സംഗമം നടത്തി. എസ് ഐ ഒ ജില്ലാ കമ്മിറ്റിയംഗം ഷാമിൽ സമീർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എസ്.ഐ.ഒ മുക്കം ഏരിയ സെക്രട്ടറി വാസിഫ് സജ്ജാദ്, ഏരിയ കമ്മിറ്റിയംഗം യാസിർ റംസാൻ എന്നിവർ സംസാരിച്ചു.
അദ്നാൻ സമീർ, അമീൻ സ്വലാഹ്, ഫഹീം ശൈഖ്, ഫാബിൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only