കോഴിക്കോട്: മാഹിയിൽ നിന്ന് സ്വകാര്യ ബസിൽ കടത്താൻ ശ്രമിച്ച വിദേശമദ്യവുമായി അന്യ ഭാഷാ തൊഴിലാളി അറസ്റ്റിൽ. പശ്ചിമബംഗാൾ അമിത്പുർ സ്വദേശി ഐസക് ന്യൂട്ടനെയാണ് (26) പിടികൂടിയത്. മാഹിയിൽ നിന്ന് വാങ്ങിയ 40 കുപ്പി വിദേശമദ്യം ഇയാളിൽ നിന്നും പിടിച്ചെടുത്തു.
അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹനപരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ ജയരാജ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ സാവിഷ്, അനൂപ്, ലിനീഷ് എന്നിവരാണ് പരിശോധന നടത്തിയത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post a Comment