Jun 13, 2022

ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


മുക്കം:
എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ അഗസ്ത്യൻമുഴിക്ക് സമീപം പെരുമ്പടപ്പിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഓമശേരി പുത്തൂർ നടമ്മൽ പൊയിൽ എളവമ്പ്രകുന്നുമ്മൽ വിനു (36) ആണ് മരിച്ചത്. ആന പാപ്പാനായ വിനുവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചി രുന്ന സുഹൃത്ത് പെരുമ്പടപ്പ് സ്വദേശി അഖിലിനും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ യിലുള്ള ഇയാളുടെ നില ഗുരുതരമാണ്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടം സംഭവിച്ചത്.
താമരശ്ശേരി ഭാഗത്ത് നിന്നും പാലക്കാട്ടേക്ക് പോകുന്ന തീർഥാടക സംഘം സഞ്ചരിച്ച ട്രാവലർ എതിർദിശയിലേക്ക് വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ വിനുവിനെയും സുഹൃത്തിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വിനു രാത്രിയോടെ മരിച്ചു. പുത്തൂർ സ്വദേശിയായ വിനു കഴിഞ്ഞ ഒരു വർഷത്തിലേറെയായി മുക്കം നഗരസഭയിലെ നെല്ലിക്കാപ്പൊയിലിൽ താമസിച്ചു വരികയായിരുന്നു.
ഭാര്യമാർ: നിമിഷ,ഷിമില മക്കൾ: നവീൻ, നവനീത്, വിസ്മയ, ആറു മാസം പ്രായമായ മറ്റൊരുപെൺകുട്ടിയുമുണ്ട്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only