Jun 6, 2022

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു;സുഹൃത്ത് ആശുപത്രിയിൽ


മുക്കം : കറുത്തപറമ്പിനും വലിയപറമ്പിനു ഇടയിലുള്ള കോളനിപ്പടിയിൽ  രാത്രി 12 മണിയോടുകൂടെ അപകടം ഉണ്ടായത്. പട്ടാമ്പി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും മിനി പിക്കപ്പ് ലോറിയും കൂട്ടി ഇടിച്ചായിരുന്നു അപകടം

പട്ടാമ്പി സ്വദേശി മുഹമ്മദ്‌ ശിഥിലാണ് (22)മരിച്ചത്. മറ്റൊരാൾക്ക്‌ കാലിന് ഗുരുതരമായ പരിക്കുണ്ട്

വിദഗ്ധ ചികിത്സക്ക് വേണ്ടി പട്ടാമ്പി സ്വദേശിതന്നെയായ മുഹമ്മദ്‌ ഷമീമിനെയാണ് ഗുരുതര പരിക്കോടെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുള്ളത്

മുക്കം ഫയർഫോഴ്‌സും സന്നദ്ധ സേനാംഗങ്ങളും അതുവഴി വന്ന യാത്രക്കാരുംടെയും പെട്ടന്നുള്ള ഇടപെടൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only