Jun 6, 2022

ബാലുശ്ശേരി പുത്തൂർവട്ടത്ത് ഫർണിച്ചർ നിർമാണ സ്ഥാപനത്തിൽ വൻ തീപിടിത്തം




ബാലുശ്ശേരി: ബാലുശ്ശേരി പുത്തൂർവട്ടത്ത് വൻ തീപിടിത്തം. ഫർണിച്ചർ നിർമാണ സ്ഥാപനത്തിലു​ം പഴയ ടയർ സൂക്ഷിക്കുന്ന ഇടത്തുമാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് തീ പടർന്നത്.

ഒമ്പത് യൂണിറ്റ് ഫയർഫോഴ്സ് സംഘം തീ പൂർണമായും അണക്കാനുള്ള ശ്രമത്തിലാണ്. തൊട്ടപ്പുറത്തുള്ള പെട്രോൾ പമ്പിലേക്ക് തീ പടരുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, വേണ്ട ക്രമീകരണങ്ങൾ നടത്തി തടയുകയായിരുന്നു. സമീപത്തെ വീട്ടമ്മയാണ് തീപടരുന്നത് കണ്ടത്. ഉടൻ പൊലീസിലും ഫയർഫോഴ്സിലും അറിയിക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് ഈ പ്രദേശത്തെ മറ്റൊരു ഫർണീച്ചർ നിർമാണ സ്ഥാപനത്തിനും തീപിടിച്ചിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only