കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം സഹപാഠിക്ക് ഒരു സ്നേഹവീട് പദ്ധതിയുടെ ഭാഗമായി ഏഴാമതായി നിർമ്മിച്ചു നൽകുന്ന വീടിൻറെ താക്കോൽദാനം തുറമുഖം മ്യൂസിയം ആർക്കിയോളജി വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കുമെന്ന് പ്രിൻസിപ്പാൾ ടിപി മുഹമ്മദ് ബഷീർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ് സർശാറലി തുടങ്ങിയവർ അറിയിച്ചു.
ജൂലൈ മൂന്നാം തീയതി ഞായറാഴ്ച മൂന്നുമണിക്ക് കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്.
പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്ന്
പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ,സ്കൂൾ മാനേജർ കെ ഹസ്സൻ കോയ, പി ടി എ പ്രസിഡൻ്റ് എസ് പി സലിം,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ് സർശാറലി തുടങ്ങിയവർ അറിയിച്ചു
Post a Comment