സംസ്ഥാനത്ത് അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ചു.വൈദ്യുതിനിരക്കിൽ 6.6 ശതമാനം വർധനവ് ഏർപ്പെടുത്തി. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1,000 വാട്ട് കണക്ടഡ് ലോഡുകൾക്ക് വർധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും നിരക്ക് കൂട്ടില്ലെന്ന് കമ്മിഷൻ അറിയിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ച് 2022-23 വർഷത്തെ നിരക്ക് വർധനയെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അറിയിച്ചു. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് താരിഫ് പരിഷ്കരണം. കോവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകൾ പരിഗണിച്ചിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു.
പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധനവ് യൂണിറ്റിന് 25 പൈസയില്‍ താഴെ. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 47.50 രൂപ അധികം നല്‍കേണ്ടിവരും.
➖➖➖➖➖➖➖➖➖
Post a Comment