Jun 15, 2022

വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം – ലിന്റോ ജോസഫ് എംഎൽഎ


കോഴിക്കോട്: ലോക വയോജന പീഡനവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ലിന്റോ ജോസഫ് എം.എൽ.എ. ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക വയോജന പീഡനവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു
സംസാരിക്കുകയായിരുന്നു അദ്ദേഹം. വയോജന പരിചരണത്തിലും സംരക്ഷണത്തിലും യുവതലമുറയുടെ പങ്ക് വലുതാണ്. വയോജനങ്ങൾക്കായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്കൊപ്പം സമൂഹവും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.പ്രായമായവരുടെ അവഗണനയെയും ദുരുപയോഗത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ലോകവ്യാപകമായി ഈ ദിനം ആചരിക്കുന്നത്. ജില്ലാ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽനടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.

സബ്കലക്ടർ വി ചെൽസാസിനി വയോജന ദിന സന്ദേശം നൽകി. പ്രതിജ്ഞാ വാചകം ലിന്റോ ജോസഫ് എം.എൽ.എ ചൊല്ലിക്കാെടുത്തു. പരിപാടിയോടനുബന്ധിച്ച് വയോജന അവകാശ സന്ദേശ യാത്ര നടത്തി. കെ.എസ്.എസ്.എം മേഖലാ ഡയറക്ടർ ഡോ. പി.സി സൗമ്യ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ, ഗവ. ലോ കോളേജ് അസി. പ്രൊഫസർ അഞ്ജലി പി നായർ, കെ എം ജയരാജൻ, കെ.രാജീവൻ, പി.കെ ലക്ഷ്മിദാസ് എന്നിവർ സംസാരിച്ചു.മുതിർന്ന പൗരന്മാരുടെ ശാരീരിക മാനസിക പ്രശ്നങ്ങളും പ്രതിവിധിയും, വയോജന സംരക്ഷണവും നിയമങ്ങളും എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു.
മെഡിക്കൽ ഓഫീസർ ഡോ.രാഹുൽ, അഡ്വ. സി.കെ സീനത്ത് എന്നിവർ ക്ലാസെടുത്തു. പരിപാടിയോടനുബന്ധിച്ച് കോഴിക്കോട് ഗവ. ലോ കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും നാടകവും അവതരിപ്പിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ സ്വാഗതവും കേരള സാമൂഹ്യ സുരക്ഷാ മിഷൻ നോർത്ത് റീജ്യൺ പ്രോഗ്രാം കോ-ഓഡിനേറ്റർ എം.പി ഫെെസൽ നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only