Jun 2, 2022

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടു, പെൺകുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി; പീഡനശ്രമത്തിൽ യുവാവ് പിടിയിൽ


സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ. കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി മുഹമ്മദ് സാദിഖാണ് (19) നിലമ്പൂർ പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനശ്രമം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

പെൺകുട്ടി തന്നെയാണ് പീഡന ശ്രമം ചൈൽഡ് ലൈനിൽ അറിയിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകരാണ് പൊലീസിനെ സമീപിച്ചത്. നിരന്തരം സമൂഹ മാധ്യമങ്ങളിലൂടെ മെസേജ് അയച്ചാണ് സ്‌കൂള്‍ വിദ്യാർത്ഥിയായ പെണ്‍കുട്ടിയെ പ്രതി പരിചയപ്പെടുന്നത്. പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചെന്നാണ് പരാതി.

ഇതിന് പുറമേ പെൺകുട്ടിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാന്‍ മുഹമ്മദ് സാദിഖ് ശ്രമിച്ചെന്നും പരാതിൽ വ്യക്തമാക്കുന്നുണ്ട്. പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌ത നിലമ്പൂര്‍ പൊലീസ് കാക്കൂരിലുള്ള വീട്ടിൽ നിന്നാണ് പ്രതിയെ  അറസ്റ്റ് ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only