മുക്കം :മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന യൂത്ത് കോൺഗ്രസ്സ് കമ്മറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനുനേരെ പോലീസ് നടത്തിയ അതിക്രമത്തിലും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ഉൾപ്പടെയുള്ള നേതാക്കളെയും പ്രവർത്തകരെയും മർദ്ധിച്ചതിലും പ്രതിഷേധിച്ച് കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് പന്തംകൊളുത്തി പ്രതിഷേധ പ്രകടനം
_ജവഹർ ബാൽമഞ്ച് ദേശീയ കോർഡിനേറ്റർ അഡ്വ മുഹമ്മദ് ദിശാൽ ഉദ്ഘാടനം ചെയ്തു യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാനിബ് ചോണാട് അധ്യക്ഷനായി കാരശ്ശേരി പഞ്ചായത്തഗവും യൂത്ത്കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയുമായ ജംഷിദ് ഒളകര മുഖ്യപ്രഭാശണം നടത്തി നിഷാദ് വീച്ചി,ഷിമിൽ കളരികണ്ടി,കെ അഭിജിത്ത് , തനുദേവ് കൂടാംപൊഴിൽ,കെ കെ ഫായിസ് എന്നിവർ പ്രസംഗിച്ചു. റിയാസ് കൽപ്പൂർ ,ഷബീബ് , ഷഫീക്ക് , എന്നിവർ നേതൃത്വം നൽകി._
Post a Comment