Jun 27, 2022

അന്യായമായി ഈടാക്കിയ പണം തിരികെ നൽകി ഉപഭോക്താവിനോട് ക്ഷമ പറഞ്ഞ് BSNL


താമരശ്ശേരി: നിലവിൽ ഉപയോഗിക്കുന്ന 3 G സിം കാർഡിന് പകരം BSNL മേളയിൽ വെച്ച് സൗജന്യമായി നൽകിയ 4G സിം കാർഡ് പ്രവർത്തന സജ്ജമല്ലാത്തതിനെ തുടർന്ന് പരാതിയുമായി താമരശ്ശേരി BSNL കസ്റ്റമർ കെയർ ഓഫിസിൽ എത്തിയ ഉപഭോക്താവിനോട് സിം കാർഡ് മാറ്റി നൽകാൻ  80 രൂപ ഈടാക്കിയ നടപടിയിൽ BSNL ഉദ്യാഗസ്ഥർ ക്ഷമ ചോദിച്ചു. 

താമരശ്ശേരി ചുങ്കം കലറക്കാംപൊയിൽ  അബ്ദുൽ മജീദിനോട്  ക്ഷമ ചോദിച്ചതിനൊപ്പം ഈടാക്കിയ 80 രൂപ തിരികെ നൽകുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എസ് ഡി ഒ ടി ക്ഷമാപണം നടത്തിയത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only