താമരശ്ശേരി: ഗ്യാസ് സുരക്ഷാ പരിശോധനയുടെ പേരിൽ വീടുകൾ തോറും കയറി ഇറങ്ങി 200 രൂപ സർവ്വീസ് ചാർജ്ജും 36 രൂപ Gstയും ചേർത്ത് 236 രൂപ വീതം ഈടാക്കി വരുന്നുണ്ട്.
എന്നാൽ Gstബിൽ നൽകാതെ Gst എന്ന പേരിൽ തുക ഈടാക്കുന്നത് നിയമ വിരുദ്ധവും, കുറ്റകരവുമാണ്.
കൂടാതെ വീടുകൾ കയറി ഇറങ്ങുന്നവരുടെ കൈവശം ഉപഭോക്താവിനെ സംബന്ധിച്ചുള്ള യാതൊരു വിവരവും ഇല്ല. വീടുകൾ കയറി Gas ൻ്റെ ബുക്കു വാങ്ങി അതിൽ നിന്നും നമ്പർ എഴുതി എടുത്താണ് പരിശോധനാ മാമാങ്കം നടത്തുന്നത്.
ഉപഭോക്താവിനെ സംബന്ധിച്ച വിവരങ്ങൾ കൈവശം സൂക്ഷിക്കാതെ എന്തടിസ്ഥാനത്തിലാണ് വീടുകൾ കയറുന്നത് എന്ന ചോദ്യത്തിന് പരിശോധനക്ക് എത്തുന്നവരുടെ മറുപടിയാണ് വിചിത്രം, ഞങ്ങൾ പരിശോധനക്ക് ശേഷം വിവരങ്ങൾ കപ്യുട്ടറിൽ അപ് ലോഡ് ചെയ്യുമെന്നാണ് പറയുന്നത്.
ഉപഭോക്താവിനെ സംബന്ധിച്ച വിവരം കൈവശം ഇല്ലാതെ വരുന്നവർ യഥാർത്ഥ പരിശോധകരാണോ, തട്ടിപ്പുകാരാണോ എന്ന് തിരിച്ചറിയാൻ സാധിക്കില്ല.
വീട്ടിൽ പരിശോധനക്കായി എത്തുന്നവരോടെ തങ്ങളുടെ ഗ്യാസ് കണക്ഷൻ സംബന്ധിച്ച് നിങ്ങളുടെ കൈവമുള്ള വിവരം കാണിച്ചു തരാൻ ആവശ്യപ്പെടണം, നിങ്ങളുടെ കൺസ്യൂമെർ നമ്പർ ശരിയാണ് എന്ന് ഉറപ്പ് വരുത്തുന്നതിന് മുമ്പ് അതിനു മുൻ ഗ്യാസിൻ്റെ ബുക്ക് ഒരിക്കലും കൈമാറരുത്.
Gst ഉൾപ്പെടെയുള്ള തുക ആവശ്യപ്പെടുന്നുണ്ടെങ്കിൽ Gstബിൽ തീർച്ചയായും ചോദിച്ചു വാങ്ങണം. ബിൽ നൽകാതെ ഒരിക്കലും Gst കൊടുക്കരുത്.
Gst ഈടാക്കിയാൽ നിർബന്ധമായും Gstബിൽ നൽകണമെന്നും, ഉപഭോക്താസിൻ്റെ കണക്ഷൻ സംബന്ധിച്ച വിവരം കൈവശമില്ലാതെ വീടുകൾ കയറരുതെന്നുമുള്ള നിർദ്ദേശം താമരശ്ശേരിയിലെ ഗ്യാസ് ഏജൻസിക്ക് സിവിൽ സപ്ലൈ അധികൃതർ നൽകിയിട്ടുണ്ട്.
Post a Comment