വാഹനത്തിനുള്ളിലെ ഡി ജെ ലൈറ്റുകള്‍ മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധ നശിപ്പിക്കും. ഇത്തരം വാഹനങ്ങള്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരല്ല. വാഹനങ്ങളിലെ ശബ്ദ സംവിധാനം സ്ഥാപിക്കാന്‍ ഡി സി, എ സി കറന്റുകള്‍ മിക്‌സ് ചെയ്യുന്നത് വലിയ സുരക്ഷാ ഭീഷണിയാണ്ടാക്കുന്നത്. ടുറിസ്റ്റ് ബസുകളില്‍ വിവിധ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന ഹോണുകള്‍ നിയമ വിരുദ്ധമാണ്. ഓടുന്ന വാഹനത്തില്‍ ഡ്രൈവറുടെ ക്യബിനുകളില്‍ വീഡിയോ ചിത്രീകരണം അനുവദിക്കരുതെന്നും ഉത്തരവിലുണ്ട്. സുരക്ഷാമാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാതെ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്യണമെന്നും കുറ്റം ആവര്‍ത്തിച്ചാല്‍ തടവുശിക്ഷയടക്കം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു
സുരക്ഷാമാനദണ്ഡം പാലിക്കാത്ത വാഹനങ്ങളെക്കുറിച്ച് പരാതി നല്‍കാന്‍ ഓരോ ജില്ലയിലെയും ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് നമ്പറുകള്‍ പ്രസിദ്ധീകരിക്കാനും നിർദേശമുണ്ട്. മാധ്യമങ്ങളിലൂടെയും മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയുമാണ് ഉദ്യോഗസ്ഥര്‍ നമ്പറുകള്‍ പ്രസിദ്ധീകരിക്കേണ്ടത്. ടൂറിസ്റ്റ് ബസുകള്‍, ട്രാവലറുകള്‍ തുടങ്ങിയവയുടെ യൂട്യൂബ് പ്രൊമോ വീഡിയോകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ജനുവരിയില്‍ ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍ മോട്ടോര്‍ വാഹനവകുപ്പും പൊലീസും ഇക്കാര്യത്തില്‍ വീഴ്ച വരുത്തികൊണ്ടിരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.
ശബരിമലയാത്രാ സുരക്ഷയ്ക്കുവേണ്ടിയുള്ള സേഫ്‌സോണ്‍ പദ്ധതിയെക്കുറിച്ച് സെപ്ഷ്യല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കോടതി സ്വമേധായ എടുത്ത ഹര്‍ജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി ജൂണ്‍ 28ന് വീണ്ടും പരിഗണിക്കും.
Post a Comment