Jul 13, 2022

സമൂഹ മധ്യമങ്ങൾ വഴി പ്രണയക്കെണിയിൽപ്പെടുന്നതിൽ ഭൂരിഭാഗവും13 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ.


സമൂഹമാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിക്കുകയും, പ്രണയം നടിക്കുകയും, പിന്നീട് വഞ്ചിക്കപ്പെടുകയും ചെയ്യുന്ന വരിൽ ഏറെയും 13 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ.

യഥാർത്ഥവും, വ്യാജവുമായ എക്കൗണ്ടുകൾ വഴി  വഴിവിധ സമൂഹമാധ്യമങ്ങൾ വഴിയാണ് കഴുകൻമാർ പെൺകുട്ടികളെ വലയിലാക്കുന്നത്. ഇൻസ്റ്റാഗ്രാമാണ്  ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്.

പ്രണയം നടിച്ച് പെൺകുട്ടികളെ ലഹരിക്ക് അടിമപ്പെടുത്തുകയും, ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തതതായുള്ള നിരവധി വാർത്തകൾ അടുത്ത കാലത്ത് പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

പോറ്റി വളർത്തിയ രക്ഷിതാക്കളെ പോലും ധിക്കരിച്ച് സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ടവർക്കൊപ്പം പോകുകയും പിന്നീട് ജീവിതം തന്നെ അവസാനിപ്പിക്കുകയും ചെയ്തവരും നിരവധി.

പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി പിന്നീട് സാമ്പത്തി ചൂഷണം നടത്തുന്നവരും കുറവല്ല.

പല പെൺകുട്ടികൾക്കും സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിക്കുന്ന യുവാക്കളുടെ ശരിയായ സ്വഭാവമോ, പശ്ചാത്തലമോ അറിയില്ല, ആരെങ്കിലും പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചാൽ  അവരെധികരിച്ച് വീട് പോലും വിട്ട് ഇറങ്ങിപ്പോകാൻ വരെ തയ്യാറാവുന്നു. പിന്നീടാണ് അ ബന്ധം മനസ്സിലാവുക.

ലഹരിക്ക് അടിമപ്പെട്ട യുവാക്കളുടെ വലയിൽ അകപ്പെട്ട പെൺകുട്ടികളുടെ എണ്ണവും വളരെ കൂടുതലാണ്.

പ്രണയം നടിക്കുന്ന അവസരത്തിലെ ചക്കരവർത്തമാനങ്ങളൊന്നും പിന്നീട് ഉണ്ടാവില്ല.സമൂഹമാധ്യമങ്ങളിലൂടെ കാണുന്നതല്ല യഥാർത്ഥ ലോകം എന്ന് തിരിച്ചറിയാൻ പല പെൺകുട്ടികൾക്കും സാധിക്കുന്നില്ല.

ടൂറിസ്റ്റ് കേന്ദ്രങ്ങൾ,  മാളുകളിലെ പാർക്കിംഗ് പ്രദേശം, കെട്ടിടങ്ങളുടെ ഒഴിഞ്ഞ ഭാഗങ്ങൾ, വിജനമായ പ്രദേശങ്ങൾ എന്നിവടങ്ങളിലെല്ലാം കാമിതാക്കളുടെ ലീലാവിലാസങ്ങൾ പതിവുകാഴ്ചയായി മാറിയിട്ടുണ്ട്.

പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെയാണ് പലയിടങ്ങളിലും കാണുന്നത്.

പെൺകുട്ടികൾ സൂക്ഷിച്ചില്ലെകിൽ അവരുടെ  ജീവിതം തന്നെയാണ് നശിക്കുക എന്നത് ഓർമ്മ ഓരോ കുട്ടികൾക്കും ഉണ്ടായിരിന്നത് നല്ലതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only