Jul 6, 2022

സ്‌കൂളിലേക്ക് പോയ അഞ്ചാംക്ലാസുകാരിയെ കാണാതായി; തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് 16 കാരനൊപ്പം സിനിമാ തിയേറ്ററിൽ


കണ്ണൂർ: രാവിലെ വീട്ടിൽനിന്ന് വാനിൽ സ്‌കൂളിലേക്ക് പുറപ്പെട്ട പതിനൊന്നുകാരിയെ കാണാതായി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയതാവട്ടെ 16 കാരനൊപ്പം സിനിമാ തിയേറ്ററിൽ. കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ പഠിക്കുന്ന അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ് കഥയിലെ താരം.ചൊവ്വാഴ്ച രാവിലെ മുതലാണ് വിദ്യാർത്ഥിനിയെ കാണാതാവുന്നത്. അധ്യാപകരും കണ്ണൂർ സിറ്റി പോലീസും നടത്തിയ തെരച്ചിലിലാണ് കണ്ണൂരിലെ തിയേറ്ററിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ 16 കാരനൊപ്പമാണ് വിദ്യാർഥിനി മുങ്ങിയത്. താൻ സ്വന്തമായി വളർത്തിയ മുയലുകളെ വിറ്റ കാശുകൊണ്ടാണ് കണ്ണൂരിലെത്തിയതെന്ന് 16 കാരൻ പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച രാത്രി വിദ്യാർഥിനി ക്ലാസ് ടീച്ചർക്ക് ഒരു മെസ്സേജ് അയച്ചിരുന്നു. പനിയായതിനാൽ പിറ്റേന്ന് അവധിയായിരിക്കുമെന്നായിരുന്നു മെസേജ്. എന്നാൽ,പിറ്റേന്ന് വിദ്യാർഥിനി സാധാരണ പോലെ സ്‌കൂൾ വാനിൽ കയറി സ്‌കൂളിന്റെ മുന്നിൽ ഇറങ്ങി. തുടർന്ന് ഇവിടെ കാത്തുനിന്ന 16 കാരനൊപ്പം കൂടി. കനത്ത മഴയായതിനാൽ സിനിമ കാണാൻ  ഇരുവരും തിയറ്ററിൽ എത്തി. അവിടുത്തെ, ശുചിമുറിയിൽ വച്ച് യൂണിഫോം മാറി കൈയിൽ കരുതിയിരുന്ന മറ്റൊരു വസ്ത്രം ധരിച്ചാണ് പെൺകുട്ടി സിനിമക്ക് കയറിയത്.

വിദ്യാർഥിനി സ്‌കൂളിന്റെ മുമ്പിൽ വാൻ ഇറങ്ങുന്നത് കണ്ട സഹപാഠിയാണ് ഈ മുങ്ങൽ കഥ അധ്യാപകരെ അറിയിച്ചത്. പരിഭ്രാന്തരായ സ്‌കൂൾ അധികൃതർ കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസും പി.ടി.എ അംഗങ്ങളും മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് വിദ്യാർഥിനിയെ 16 കാരനൊപ്പം കണ്ടെത്തിയത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only