ബാലുശ്ശേരി: പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരൂരങ്ങാടി വെള്ളിമുക്ക് കൊടക്കമാട്ടിൽ സിബിൻ (22) ആണ് ബംഗളൂരുവിൽ വെച്ച് പിടിയിലായത്.
സൈബർ സെല്ലിന്റെ സഹായത്തോടെ ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്കടുത്തുവെച്ച് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മുഹമ്മദ് പുതുശേരി സീനിയർ സിവിൽ പൊലീസ് ഓഫിസർ എം. സുരാജ് എന്നിവരാണ് പിടികൂടിയത്. ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചാണ് പെൺകുട്ടിയെ വലയിലാക്കിയത്.
Post a Comment