കഴിഞ്ഞ വർഷം ഓഗസ്റ്റ് 27ന് തോന്നയ്ക്കലിൽ വച്ച് അച്ഛനൊപ്പം പോവുകയായിരുന്ന പെൺകുട്ടിയെയാണ് സിവിൽ പോലീസ് ഓഫീസർ രജിത നടുറോഡിൽ അപമാനിച്ചത്. പെൺകുട്ടി മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ച് ആയിരുന്നു വിചാരണ. പിന്നീട് ഫോൺ കാറിൽ നിന്ന് കിട്ടിയെങ്കിലും പെൺകുട്ടിയോടും പിതാവിനോടും ക്ഷമാപണം നടത്താൻ പോലും പിങ്ക് പോലീസ് തയ്യാറായില്ല.
ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വാർത്തയായതോടെ സിവിൽ പോലീസ് ഓഫീസർ രജിതയ്ക്ക് എതിരെ നടപടി എടുക്കാൻ സർക്കാർ നിർബന്ധിതരായി.
വീടിനടുത്തേക്ക് സ്ഥലം മാറ്റി നൽകിയതും പിന്നീട് വിവാദമായി. നഷ്ടപരിഹാരം നൽകുന്നത് തടയാൻ സർക്കാർ ശ്രമിച്ചെങ്കിലും പെൺകുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് സ്വന്തമാക്കി. ഒരു ലക്ഷത്തി അൻപതിനായിരം രൂപ പെൺകുട്ടിക്കും പിതാവിനും നൽകാൻ ആയിരുന്നു കോടതി ഉത്തരവ്.
ഈ തുക പോലീസുകാരിയിൽ നിന്ന് ഇടാക്കാൻ ആണ് ആഭ്യന്തര വകുപ്പിൻ്റെ പുതിയ ഉത്തരവ്. നഷ്ടപരിഹാര തുകയായ 1,50,000 രൂപയും കോടതി ചെലവായ 25,000 രൂപയും ഉദ്യോഗസ്ഥയിൽ നിന്നും ഈടാക്കും.
Post a Comment