Jul 13, 2022

പതങ്കയം അപകടം; പത്താം ദിവസവത്തെ തിരച്ചിൽ ഫലം കണ്ടില്ല


കോടഞ്ചേരി: ഒഴുക്കിൽപ്പെട്ട ഹുസ്നി മുബാറക്കിനെ കണ്ടെത്തുവാൻ  ഇരുവഞ്ഞി പുഴയുടെ തീരങ്ങളിൽ ഇന്നും  പരിശോധന നടത്തി.

 മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിലുള്ള   സന്നദ്ധ സേന തിരച്ചിലിന് നേതൃത്വം നൽകി.
നാളെ കർമ്മ ഓമശ്ശേരിയുടെ നേതൃത്വത്തിലുള്ള പത്തംഗ  വിദഗ്ധ പരിശീലനം നേടിയ സന്നദ്ധ സേനാംഗങ്ങൾ എത്തിച്ചേരും. വിദഗ്ധ പരിശീലനം നേടിയവരെ മാത്രമേ പുഴയിൽ ഇറങ്ങാൻ അനുവദിക്കുകയുള്ളൂ. നാളെ രാവിലെ എട്ടുമണിക്ക് വീണ്ടും തിരച്ചിൽ ആരംഭിക്കും. ഫയർഫോഴ്സ് പ്രദേശത്ത് തുടരും. പോലീസിന്റെ നിരീക്ഷണവും ഉണ്ടാവും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only