Jul 22, 2022

കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2022- 23 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം


മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2022- 23 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു.15,66,07836 രൂപ യുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. ജില്ലാ ആസൂത്രണ സമിതി നിർദേശിച്ച പദ്ധതികളും മറ്റ് അനിവാര്യമായ പദ്ധതികളും ഉൾപെടുത്തികൊണ്ടാണ് പദ്ധതി രൂപീകരിച്ചത്.
19/07/22 ന് ചേർന്ന ജില്ലാ ആസൂത്രണ സമിതിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
ഉത്പാദന മേഖലയിൽ 10071270രൂപയുടെയും, സേവന മേഖലയിൽ 75825451 രൂപയുടെയും പശ്ചാത്തല മേഖലയിൽ 34244861 രൂപയുടെയും പദ്ധതികളാണ് ഉൾപെടുത്തിയിട്ടുള്ളത്. 
ലൈഫ് ഭവന പദ്ധതി ജനറൽ വിഭാഗത്തിന് ഒരു കോടി തൊണ്ണൂറ്റിആറ് ലക്ഷം രൂപയും,എസ്. സി വിഭാഗത്തിന് ഒരു കോടി നാൽപ്പത്തിഎട്ട് ലക്ഷം രൂപയും എസ്. ടി വിഭാഗത്തിന് ഒരു കോടി മുപ്പത്രണ്ടു ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.
കക്കാട് സ്കൂളിന് സ്ഥലം വാങ്ങുന്നതിന് 11 ലക്ഷം രൂപയുടെയും എം. സി. എഫിന് സ്ഥലം വാങ്ങുന്നതിന് 14 ലക്ഷം രൂപയുടെയും ജല ജീവൻ പദ്ധതിക്ക് സ്ഥലം വാങ്ങുന്നതിന് 17 ലക്ഷം രൂപയുടെയും അനുമതി ലഭിച്ചു.മാലിന്യ സംസ്കരണത്തിന് പ്രത്യേക പദ്ധതി ക്ലീൻ കാരശ്ശേരി ഗ്രീൻ കാരശ്ശേരി,
വയോജന പാർക്ക്‌,എസ്. സി കലാകേന്ദ്രം,എൻ. എം ഹുസൈൻ ഹാജി എസ്. സി കോളനി നവീകരണം,വനിതാ ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ, 
എസ്. സി, എസ്. ടി വിവാഹ ധനസഹായം,എസ്. സി, എസ്. ടി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ, വീട് പുനരുദ്ധാരണം, വിവിധ അംഗനവാടി നിർമ്മാണം, വാതിൽ പടി സേവനം, ഭിന്നശേഷി കലോത്സവം, കലടേഴ്സ് & സ്കൂൾ, 
ജീബിൻ പദ്ധതി കൾക്കാണ് അംഗീകാരം ലഭിച്ചത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only