മുക്കം:ആനയാംകുന്ന് ഗവ:എൽ.പി.സ്കൂൾ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ചുമർ പത്രികാ നിർമ്മാണം, ബഹിരാകാശ യാത്രികരുടെ വേഷധാരണം, Get, set.. Go! ചന്ദ്രനെ അറിയാൻ - ജെംസ് റേഡിയോയിലൂടെ പ്രത്യേക പരിപാടി, കുട്ടികളോടൊപ്പം രക്ഷിതാക്കളെയും ഉൾപ്പെടുത്തി 'അമ്മയോടൊപ്പം അറിവുത്സവം' - (ക്വിസ് )എന്നീ പരിപാടികൾ നടന്നു. കുന്ദമംഗലം ബി.ആർ.സി ക്ലസ്റ്റർ കോഡിനേറ്റർ ശ്രീമതി ധന്യ മോൾ മാത്യു ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകി. ഒന്നാം സമ്മാനം വിദ്യാർത്ഥി മുഹമ്മദ് ഫായിസും രക്ഷിതാവായ ജസീനയും നേടി. രണ്ടാം സമ്മാനം വിദ്യാർത്ഥി ശിഖ, രക്ഷിതാവായ മിനി,മൂന്നാം സമ്മാനം വിദ്യാർത്ഥി ഫൈഹ ഫാത്തിമ, രക്ഷിതാവായ ഫസീല എന്നിവർ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാന ദാനം വാർഡ് മെമ്പർ ശ്രീ.കുഞ്ഞാലി മമ്പാട്ട്,PTA പ്രസിഡൻ്റ് ശ്രീ. അബൂബക്കർ, SMC ചെയർമാൻ ശ്രീ. മോയിൻ എ. പി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഗിരിജ , SRG കൺവീനർ ശ്രീമതി. ഷൈലജ , സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി. ജിന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി അസീസ് മാസ്റ്റർ നന്ദി പറഞ്ഞു.
Post a Comment