Jul 7, 2022

തിരുവനന്തപുരം ലുലു മാൾ പുതിയ ചരിത്രം കുറിക്കുന്നു;പ്രവർത്തനം 24 മണിക്കൂർ ആകും


തിരുവനന്തപുരം ലുലു മാൾ പുതിയ ചരിത്രം കുറിക്കുന്നു ഇന്ന് മുതൽ 
കേരളത്തിലാദ്യമായി 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന ഷോപ്പിംഗ് മാളായി മാറാൻ തയ്യാറെടുക്കുകയാണ് തിരുവനന്തപുരം ലുലു മാൾ. പരീക്ഷണാടിസ്ഥാനത്തിൽ ഇന്നലെ മാൾ 24 മണിക്കൂർ തുറന്ന് പ്രവർത്തിച്ചു . ഷോപ്പിംഗ് കൂടുതല്‍ ആകർഷകമാക്കി മാറ്റാന്‍ മാളിലെ ലുലുവിന്‍റെ എല്ലാ ഷോപ്പുകളിലും മറ്റ് റീട്ടെയ്ല്‍ ഷോപ്പുകളിലും ഉപഭോക്താക്കള്‍ക്ക് 50% ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ നൈറ്റ്‌ ഷോപ്പിംഗ് എന്ന ആശയം നടപ്പിലാക്കുന്ന ആദ്യ മാൾ ആണ് ലുലു മാൾ തിരുവനന്തപുരം . രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിലെ ടെക്കികളുടെയടക്കം ദീര്‍ഘകാലത്തെ ആവശ്യം കൂടിയായിരുന്നു കേരളത്തില്‍ നൈറ്റ് ഷോപ്പിംഗ് വേണമെന്നത്. ഇതോടൊപ്പം ടൂറിസം വകുപ്പ് വിഭാവനം ചെയ്ത ട്രാവന്‍കൂര്‍ ഹൈറിറ്റേജ് പ്രോജക്ടിന് പ്രോത്സാഹനം നല്‍കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് ലുലു മാളിന്‍റെ നേതൃത്വത്തില്‍ ഇന്ന് മുതൽ നൈറ്റ് ഷോപ്പിംഗ് നടപ്പാക്കുന്നത്.

യാത്രാതടസ്സങ്ങളൊഴിവാക്കാന്‍ പ്രത്യേക സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസിയും രംഗത്തുണ്ട്. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രക്കാരുടെ തിരക്കനുസരിച്ച് കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുക. ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡക്കര്‍ ബസില്‍ യാത്ര ചെയ്ത് മാളിലെത്താനും കെഎസ്ആർടിസി സൗകര്യമൊരുക്കിയിട്ടുണ്ട്. 

കണിയാപുരം, കഴക്കൂട്ടം, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിൻകര, വെഞ്ഞാറമൂട് എന്നിവിടങ്ങളില്‍ നിന്ന് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് തിരുവനന്തപുരം - ലുലു മാൾ റൂട്ടിൽ ഈ സൗകര്യം ലഭിയ്ക്കുക. യാത്രക്കാർക്ക് ഈ സ്ഥലങ്ങളിൽ നിന്ന് ഇരു ദിശകളിലേക്കുമുള്ള ടിക്കറ്റുകള്‍ മുൻകൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിന് പുറമെ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകളും നൈറ്റ് ഷോപ്പിംഗ് വേളയില്‍ യാത്രാസൗകര്യമൊരുക്കും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only