Jul 15, 2022

പ്രായപൂർത്തിയാകാതെ വണ്ടിയോടിച്ചു; 25-വയസ്സുവരെ ലൈസൻസ് നൽകരുതെന്ന് കോടതി


പ്രായപൂർത്തിയാകുന്നതിനുമുമ്പ് സ്കൂട്ടറുമായി കറങ്ങിയയാൾക്ക് 25 വയസ്സുവരെ ലൈസൻസ് നൽകരുതെന്ന് കോടതിവിധി. കുട്ടി ഓടിച്ച സ്കൂട്ടറിന്റെ രജിസ്ട്രേഷൻ ഒരുവർഷത്തേക്ക് റദ്ദ്ചെയ്യണമെന്നും കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) വിധിച്ചിട്ടുണ്ട്.

2019-ലാണ് കേസിനാസ്പദമായ സംഭവം. പന്നിയങ്കര പോലീസ് വാഹനപരിശോധനയ്ക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടറുമായി പോകുമ്പോൾ പിടികൂടുകയായിരുന്നു. കോടതി 2021 നവംബറിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് ഉത്തരവ് ആർ.ടി.ഒ.യ്ക്ക് ലഭിക്കുന്നത്. അതിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച മുതൽ ഒരുവർഷത്തേക്കാണ് സ്കൂട്ടറിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുകയെന്ന് കോഴിക്കോട് ആർ.ടി.ഒ. പി.ആർ. സുമേഷ് പറഞ്ഞു.

വാഹനം ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിലേക്ക് മാറ്റി. സ്കൂളിൽ പഠിക്കുന്ന കുട്ടികളക്കം നിരവധിപേർ സ്കൂട്ടറടക്കമുള്ള വാഹനങ്ങളുമായി നിരത്തിലേക്കിറങ്ങുന്നത് സ്ഥിരംസംഭവമാണ്. ഇത്തരത്തിലുള്ള ശിക്ഷകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള താക്കീതായി മാറുമെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ പ്രതീക്ഷ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only